കൊച്ചി: കോടതി പരിസരത്ത് പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് എന്തെങ്കിലും ഉത്തരവുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും പോലീസ് ഡയറക്ടര്‍ ജനറലില്‍ നിന്നുമാണ് കോടതി വിശദീകരണം തേടിയത്. നിലവില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലെങ്കില്‍, അത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കേണ്ടിവരുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
പോലീസ് ഓഫീസറുടെ ആക്രമണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി ഡിസം. 4 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക