India

എക്സിറ്റ് പോള്‍: മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ സര്‍ക്കാരുകള്‍

Published by

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി പാര്‍ട്ടികളുടെ മഹായുതി സഖ്യം അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നു.

ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎമ്മിനെ പിന്തള്ളി ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നും പ്രവചനങ്ങള്‍ പറയുന്നു. മഹാരാഷ്‌ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളും ഝാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളുമാണുള്ളത്. 23നാണ് വോട്ടെണ്ണല്‍.

മഹാരാഷ്‌ട്ര
റിപ്പബ്ലിക് ടിവി പി മാര്‍ക്: എന്‍ഡിഎ-137-157, ഇന്‍ഡി സഖ്യം- 126-146, മറ്റുള്ളവര്‍-2-8. മാട്രിസ്: എന്‍ഡിഎ-150-170, ഇന്‍ഡി സഖ്യം- 110-130, മറ്റുള്ളവര്‍-8-10. ഇലക്ടറല്‍ എഡ്ജ്: എന്‍ഡിഎ-118, ഇന്‍ഡി സഖ്യം-130, മറ്റുള്ളവര്‍-20. ചാണക്യ: എന്‍ഡിഎ-152-160, ഇന്‍ഡി സഖ്യം-
130-138, മറ്റുള്ളവര്‍-6-8. പീപ്പിള്‍സ് പള്‍സ്: എന്‍ഡിഎ-182, ഇന്‍ഡി സഖ്യം-97, മറ്റുള്ളവര്‍-9.

ഝാര്‍ഖണ്ഡ്
മാട്രിസ്: എന്‍ഡിഎ-42-47, ഇന്‍ഡി സഖ്യം-25-30, മറ്റുള്ളവര്‍-1-4. പീപ്പിള്‍സ് പള്‍സ്: എന്‍ഡിഎ-44-51, ഇന്‍ഡി സഖ്യം-25-37, മറ്റുള്ളവര്‍-0. ചാണക്യ: എന്‍ഡിഎ-45-50, ഇന്‍ഡി സഖ്യം-35-38, മറ്റുള്ളവര്‍- 3-5. ജെവിസി: എന്‍ഡിഎ-40-44, ഇന്‍ഡി സഖ്യം-30-40, മറ്റുള്ളവര്‍-1. ആക്സിസ് മൈ ഇന്ത്യ: എന്‍ഡിഎ-25, ഇന്‍ഡി സഖ്യം-53, മറ്റുള്ളവര്‍-3.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by