കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ വച്ച് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലാണ് അപകടം.
സ്റ്റാന്‍ഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് യാത്രക്കാര്‍ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു.
പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: