ചെന്നൈ: ഭാര്യ സൈറാബാനുവുമായി 29 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഇരുവരും പിരിയുവാന്‍ തീരുമാനിച്ച കാര്യം സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ഭാര്യയുമായി ചില കാര്യങ്ങളില്‍ അഡ് ജസ്റ്റ് ചെയ്യാന്‍ പറ്റാത്തത് തന്നെയാണ് പിരിയാന്‍ കാരണമെന്നാണ് സൂചനകള്‍.
എന്നാല്‍ ഏറ്റവുമൊടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുന്ന സമൂഹമാധ്യമപോസ്റ്റില്‍ റഹ്മാന്‍ പങ്കുവെച്ച ഹാഷ് ടാഗിന്റെ പേരില്‍ റഹ്മാനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. ദാമ്പത്യബന്ധം 30 വര്‍ഷം തികയ്‌ക്കണമെന്നുണ്ടായിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്ന് വേദനയോടെ പോസ്റ്റില്‍ പറയുന്ന റഹ്മാന്‍ ഒടുവില്‍ ഒരു ഹാഷ്ടാഗും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. എആര്‍ആര്‍സൈറാബ്രേക്കപ്പ് (#ARRSAIRAABREAKUP) എന്നായിരുന്നു ഈ ഹാഷ് ടാഗ്.
സ്വകാര്യ ദുഖത്തെ ഹാഷ് ടാഗാക്കി മാറ്റുക വഴി ബന്ധം വേര്‍പിരിയലിനെയും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണോ എന്നും ചിലര്‍ സംശയിക്കുന്നു. ഹാഷ് ടാഗുകള്‍ ട്രെന്‍റായാല്‍ അതിന് വിപണനസാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
ഈ ഹാഷ് ടാഗാണ് സമൂഹമാധ്യമത്തില്‍ വലിയ വിമര‍്ശനത്തിന് കാരണമായത്. വ്യക്തിജീവിതത്തിലെ അത്യന്തം വേദനാകരമായ ഒരു സംഭവത്തെ ആരെങ്കിലും ഹാഷ് ടാഗാക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.
Who creates hashtag for this situation? 🤦♀️🤦♀️ Fire your admin, thalaiva 😞😞
— Pristina🤍🤍 (@pristinaoffl) November 19, 2024
ഈ ഹാഷ് ടാഗ് സൃഷ്ടിച്ച അഡ് മിനെ ഉടന്‍ പിരിച്ചുവിടാനാണ് മറ്റൊരാള്‍ റഹ്മാനോട് നിര്‍ദേശിക്കുന്നത്.
#arrsairaabreakup hashtag romba mukkiyam https://t.co/FI9n88UtHK pic.twitter.com/38lJKmAUng
— Napoli fan (@_Blindinho_) November 19, 2024
തികച്ചും സ്വകാര്യമായ ഈ വേര്‍പിരിയലിന് ഹാഷ് ടാഗ് വളരെ മുഖ്യമാണെന്നാണ് ഒരാളുടെ പരിഹാസം.
Don't know who's handling Rahman's account, but the last thing to do when asking for privacy is to not create a page3-ish hashtag. I mean wtf were they even thinking.#communication#PRblunders#arrsairaabreakup pic.twitter.com/hjJFDeBRHE
— Chandra Kiran 🗻2️⃣1️⃣ (@ck_chandrakiran) November 19, 2024
വളരെ വേദനാജനകമാണ് ഈ വേര്‍പിരിയല്‍ എന്നതിനാല്‍ പൊതുജനം പരമാവധി സ്വകാര്യത നല്‍കണമെന്നും റഹ്മാന്‍ തന്റെ സമൂഹമാധ്യമസന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതേ റഹ്മാന്‍ ബന്ധം വേര്‍പിരിയുന്നതിനെ ഒരു ഹാഷ് ടാഗ് കൊണ്ട് അടയാളപ്പെടുത്തുക വഴി അത് കൂടുതല്‍ പരസ്യമാക്കാന്‍ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: