കൊച്ചി: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക നിരീക്ഷകന് കെ. ബിജു ജില്ലയില്‍ സന്ദര്‍ശനം നടത്തി. വോട്ടര്‍ പട്ടിക ശുദ്ധീകരണം ഉറപ്പാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശുദ്ധീകരിച്ച വോട്ടര്‍ പട്ടിക സുതാര്യമായ തിരഞ്ഞെടുപ്പിന് ഏറ്റവും അനിവാര്യമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും എതെങ്കിലും വിധത്തിലുളള പക്ഷപാതപരമായ സമീപനം സ്വീകരിക്കാന്‍ അനുവദിക്കില്ല. ഇത്തരം പരാതികളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍പട്ടിക കുറ്റമറ്റതാണെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും ഇലക്ടറല്‍ രജിസ്ട്രേഷ9 ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഉറപ്പാക്കണം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂ4ത്തിയാക്കണം. ഒരു പ്രദേശത്ത് നിന്ന് കൂട്ടമായി പട്ടികയിലേക്ക് വോട്ടര്‍മാരെ ചേര്‍ക്കുന്നത് സംബന്ധിച്ച് സംശയകരമായ സാഹചര്യമുണ്ടായാല്‍ പരിശോധിക്കും.
പരമാവധി പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമൊരുക്കും. ഇതിനായി പ്രത്യേക ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പോസ്റ്റര്‍ കെ.ബിജു ജില്ലാ കളക്ടര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: