കൊൽക്കത്ത : ബംഗാളിൽ ഗർഭിണി ശുചിമുറിയിൽ പ്രസവിച്ചു , കുഞ്ഞിനെ തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയതായി പരാതി .പശ്ചിമ ബംഗാളിലെ ബങ്കുര സോനാമുഖി റൂറൽ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. കൊച്ച്ഡിഹി ഗ്രാമത്തിൽ നിന്നുള്ള പ്രിയ റോയി ആറ് മാസം ഗർഭിണിയായിരുന്നു . ഈ മാസം 18 നാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത് .
തുടർന്ന് പരിശോധനയ്‌ക്കായി മൂത്രത്തിന്റെ സാമ്പിൾ ശേഖരിക്കാൻ നിർദേശിച്ചു . ഇതിനായി ശുചിമുറിയിലെത്തിയ പ്രിയ ഇവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു . ഉടൻ തന്നെ സഹായത്തിനായി ആശുപത്രി ജീവനക്കാരെ സമീപിച്ചെങ്കിലും ജീവനക്കാർ വരാൻ വൈകിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
നിരവധി തവണ സഹായം ആവശ്യപ്പെട്ടിട്ടും ആരും പ്രിയയെ പരിചരിച്ചില്ല. ഇതിനിടെ കുഞ്ഞിനെ ശുചിമുറിയിൽ എത്തിയ തെരുവ് നായ കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു . വീട്ടുകാർ ഡോക്ടറുമായി തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തെരുവ് നായ കുഞ്ഞിനെ കൊണ്ടു പോകുന്നത് കണ്ടത് . സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ സോനാമുഖി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക