Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി; സംഭവം തിരുവനന്തപുരത്ത് അമ്പലത്തറയില്‍

Janmabhumi Online by Janmabhumi Online
Nov 20, 2024, 10:01 am IST
in Kerala
സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറുന്നതിന്റെ സിസിടിവി ദൃശ്യം

സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറുന്നതിന്റെ സിസിടിവി ദൃശ്യം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി വികൃതമാക്കി. അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ഫഌക്‌സ് ചിത്രമാണ് നശിപ്പിച്ചത്. സമീപത്തെ മതകേന്ദ്രത്തില്‍ നിന്ന് സുന്നിവിദ്യാര്‍ത്ഥികളുടെ വേഷത്തിലെത്തിയവരാണ് ഞായറാഴ്ച രാത്രി 11 മണിയോടെ അതിക്രമം കാട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൂന്തുറ പോലീസ് കേസെടുത്തു.

സമീപത്തെ മതകേന്ദ്രത്തില്‍ നിന്ന് രാത്രിയോടെ ബിരിയാണി പൊതികളുമായിറങ്ങിയ സുന്നിവിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ അമ്മച്ചിമുക്കിലെത്തി ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

മോശം ചിന്താഗതികളോടെ വളര്‍ന്നുവരുന്ന കുട്ടികള്‍ രാഷ്‌ട്രത്തിനുതന്നെ അപകടമാണെന്നും ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയ സംഭവത്തെ ഗൗരവമായി കാണണമെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പ്രതികരിച്ചു. ഫഌക്‌സ് ബോര്‍ഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയത് കാണുമ്പോള്‍ ദുഃഖമാണോ ഭയമാണോ ആശങ്കയാണോയെന്നറിയില്ല. വിദ്യാര്‍ത്ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ അതിലേക്ക് നയിച്ച സാഹചര്യമെന്താണെന്ന് നോക്കണം. മതപഠനത്തെ കാര്യമായ ചര്‍ച്ചയ്‌ക്ക് വിധേയമാക്കേണ്ട സമയം വൈകിയിരിക്കുന്നുവെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

കത്തിയുമായി നടക്കുന്ന ക്രിമിനലുകളാണ് ഇവര്‍. കുട്ടികളെ പറഞ്ഞയച്ചവരെയും ഇവരെ രൂപപ്പെടുത്തിയവരെയും കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അരുതാത്ത ഒരു കാര്യവും ഇവിടെ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകരുത്. ഈ മനസുമായി വളര്‍ന്നുവരുന്ന കുട്ടികള്‍ നാളെ ഈ രാഷ്‌ട്രത്തോടും അവര്‍ക്കൊപ്പം കഴിയുന്ന ഇതര മതസ്ഥരോടും എന്താകും ചെയ്യുക? എല്ലാ മതങ്ങളുടെയും മതപഠന സിലബസ് എല്ലാവരും ഒരുമിച്ചിരുന്നുകൊണ്ടാകണം നിര്‍മിക്കാനെന്ന് ടീച്ചര്‍ പറഞ്ഞു.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി.ബാബു പറഞ്ഞു. രാഷ്‌ട്ര വിരുദ്ധചിന്ത സൃഷ്ടിക്കുന്ന മതപഠനമാണോ മദ്രസകളില്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നന്വേഷിച്ച് കുറ്റക്കാരായവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അപകടകരമായ ഇത്തരം മതപഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ആര്‍.വി.ബാബു പറഞ്ഞു.

 

Tags: Sunni religious studies studentsBharatamba's pictureRSS TrivandrumHinduAikyaVedi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദൈ്വതശങ്കരത്തില്‍ 
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു
News

ജീവിതം ധര്‍മത്തിന് വേണ്ടി സമര്‍പ്പിക്കണം: തില്ലങ്കേരി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്ത്രീകള്‍ നേതൃത്വത്തില്‍ വരുമ്പോള്‍ സമാജത്തില്‍ ധര്‍മ്മം പരിപാലിക്കപ്പെടും: സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി

Main Article

മാതൃത്വത്തിന്റെ നേതൃത്വത്തിന് പതിനൊന്നാണ്ട്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies