India

180 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ശ്രീയന്ത്രവുമായി പ്രയാഗയില്‍ നിന്ന് അയോദ്ധ്യയിലേക്ക് രഥയാത്ര

Published by

പ്രയാഗ്‌രാജ്: 180 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ശ്രീയന്ത്രവുമായി പ്രയാഗ് രാജില്‍ നിന്ന് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലേക്ക് രഥയാത്ര ആരംഭിച്ചു. ആന്ധ്രാപ്രദേശില്‍ നിന്ന് പ്രത്യേക രഥത്തിലാണ് ശ്രീയന്ത്രം പ്രയാഗ് രാജില്‍ എത്തിയത്. കാഞ്ചി കാമകോടി പീഠത്തിന്റെ രൂപത്തില്‍ തീര്‍ത്ത രഥം ആചാര്യന്മാര്‍ ആരതി ഉഴിഞ്ഞതോടെ അയോദ്ധ്യയിലേക്ക് പ്രയാണം ആരംഭിച്ചു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ രാംലല്ലയുടെ ശ്രീകോവിലില്‍ പ്രഭു റാം ശ്രീയന്ത്രം സ്ഥാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആചാര്യന്മാരുടെ സാന്നിധ്യത്തിലാണ് ശ്രീയന്ത്രം സ്ഥാപിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി ശങ്കര വിജയേന്ദ്ര സരസ്വതി സുവര്‍ണ ശ്രീ യന്ത്രം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.

കര്‍സേവകപുരത്ത് രാമശ്രീയന്ത്രം സൂക്ഷിച്ച് 40 ദിവസം മന്ത്രജപം നടത്തി മഹായജ്ഞം നടത്തും. കാശി, അയോദ്ധ്യ, മഥുര, പ്രയാഗ്രാജ് തുടങ്ങിയ ജില്ലകളില്‍ നിന്ന് 1001 ആചാര്യന്മാര്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക