രാജ്ഗിര്‍: ജപ്പാന് ഗോള്‍ കീപ്പര്‍ യു കുഡോ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തെയും അതിജീവിച്ച് ഭാരതം വനിതാ ഏഷ്യന്‍ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഭാരത വിജയം. ഇന്ന് കലാശപ്പോരാട്ടത്തില്‍ കപ്പ് ഉയര്‍ത്താന്‍ ചൈനയെ നേരിടണം.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ മലേഷ്യയെ 3-1ന് തോല്‍പ്പിച്ചാണ് ചൈന ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ ഭാരതം മികച്ച രീതിയില്‍ പടപൊരുതിയെങ്കിലും ആദ്യ ഗോള്‍ കണ്ടെത്താന്‍ മൂന്നാം ക്വാര്‍ട്ടര്‍ വരെ കാക്കേണ്ടിവന്നു. 48-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി വൈസ് ക്യാപ്റ്റന്‍ നവനീത് കൗര്‍ ഭാരതത്തിന് ലീഡ് നല്കി. 56-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ ലലാറെംസിയാമി ഭാരത സ്കോര്‍ രണ്ടായി ഉയര്‍ത്തി. ജപ്പാന് ഗോളി കുഡോ ആണ് കളിയിലെ താരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: