അങ്ങിനെ കര്‍ണ്ണാടക സംഗീതം പ്രാണനില്‍ കൊണ്ടു നടക്കുന്ന സഹോദരിമാരായ രഞ്ജിനി ഗായത്രിമാര്‍ക്കും സുബ്ബലക്ഷ്മിയുടെ മകന്‍ ശ്രീനിവാസിനും സമാധാനമായി. ജാതിയെ വിമര്‍ശിക്കുന്ന, ഭക്തിയെയും വിശ്വാസത്തെയും നിഷേധിക്കുന്ന ടി.എം. കൃഷ്ണയെപ്പോലുള്ള ഒരു സംഗീതജ്ഞന്റെ അടുത്ത് എം.എസ്. സുബ്ബലക്ഷ്മിപോലെ പവിത്രയായ കലാകാരിയുടെ പേരിലുള്ള അവാര്‍ഡ് ചെന്ന് ചേരരതുെന്ന ആഗ്രഹം സഫലമായി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജി. ജയചന്ദ്രനാണ് ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് മദ്രാസ് മ്യൂസിക് അക്കാദമി നല്‍കേണ്ടെന്ന് ചൊവ്വാഴ്ച വിധിച്ചത്.
ടി.എം. കൃഷ്ണ എന്ന ഭക്തിയോ മതവിശ്വാസമോ ഇല്ലാത്ത ഒരാള്‍ക്ക് മദ്രാസ് മ്യൂസിക് അക്കാദമി ഏര്‍പ്പെടുത്തിയ സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം നല്‍കുന്നതിനെ പ്രശസ്ത കര്‍ണ്ണാടക സംഗീതവിദുഷികളാണ് രഞ്ജിനിയും ഗായന്ത്രിയും നേരത്തെ എതിര്‍ത്തിരുന്നു. പിന്നീടാണ് സുബ്ബലക്ഷ്മിയുടെ മകന്‍ ശ്രീനിവാസന്‍ തന്റെ അമ്മയുടെ പേരിലുള്ള അവാര്‍ഡ് ടി.എം. കൃഷ്ണയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.
അന്ന് ഹിന്ദു ദിനപത്രത്തിന്റെ ഉടമകളും സഹോദരങ്ങളുമായി എന്‍. മുരളിയും എന്‍.റാമും ടി.എം. കൃഷ്ണയ്‌ക്ക് പുരസ്താരം നല‍്കുന്നതിനെ അനുകൂലിച്ചിരുന്നു. വെറും ജാതിയമായതും മതഭ്രാന്ത് നിറഞ്ഞതുമായ എതിര്‍പ്പ് മാത്രമാണ് കൃഷ്ണയ്‌ക്കെതിരെ ഉയരുന്നതെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയായിരുന്നു എന്‍.റാം. അദ്ദേഹത്തിന്റെ സഹോദരനും മദ്രാസ് മ്യസിക് അക്കാദമി പ്രസിഡന്‍റുമായ എന്‍. മുരളിയും അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ചിരുന്നു.
എന്നാല്‍ തന്റെ പേരില്‍ മരണ ശേഷം അവാര്‍ഡുകള്‍ നല്‍കരുതെന്ന സുബ്ബലക്ഷ്മിയുടെ വില്‍പത്രം കോടതിയില്‍ മകന്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ടി.എം. കൃഷ്ണയ്‌ക്ക് അവാര്‍ഡ് നിഷേധിക്കുന്നതിന് ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് പുരസ്കാരം നല്‍കാം. പക്ഷെ അത് സുബ്ബലക്ഷ്മിയുടെ പേരില്‍ ആകരുതെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു.
സനാതന ധര്‍മ്മത്തെ ഇത്രയധികം ആരാധിച്ചിരുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം സനാതനത്തെ തള്ളിപ്പറയുന്ന ടി.എം.കൃഷ്ണ എന്ന സംഗീതജ്ഞന് തന്നെ നല്‍കണോ എന്ന് സോഹോ കമ്പനിയുടെ സിഇഒയും സംഗീതാസ്വാദകനുമായ ശ്രീധര്‍ വെമ്പു അഭിപ്രായപ്പെട്ടിരുന്നു.. ടി.എം. കൃഷ്ണയ്‌ക്ക് മദ്രാസ് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം പ്രഖ്യാപിച്ചതോടെ ചിത്രവീണ വാദകന്‍ രവികിരണ്‍ തന്റെ സംഗീത കലാനിധി പുരസ്കാരം തിരിച്ചുനല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പുരസ്കാരം കൃഷ്ണയ്‌ക്ക് നല്‍കുന്ന ഡിസംബര്‍ 25ന്റെ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കില്ലെന്ന് കര്‍ണ്ണാടക സംഗീതക്കച്ചേരിയില്‍ വിദുഷിമാരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രിച്ചൂര്‍ ബ്രദേഴ്സും ടി.എം. കൃഷ്ണയ്‌ക്ക് സംഗീതകലാനിധി പുരസ്കാരം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. പൊതുവേ ശുദ്ധസംഗീതത്തിന് വേണ്ടി നിലകൊള്ളുന്ന മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം ഇടത് രാഷ്‌ട്രീയം പറയുന്ന, സനാതനമൂല്യങ്ങളെ കഠിനമായി വിമര്‍ശിക്കുന്ന ഒരു സംഗീതകാരന് നല്‍കിയത് കര്‍ണ്ണാടകസംഗീതരംഗത്തെ ഭൂരിഭാഗം സംഗീതജ്ഞരും മനസ്സാല്‍ എതിര്‍ക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: