ഹൈദരാബാദ്: വെമുലവാഡയിലെ രാജരാജേശ്വര ക്ഷേത്ര വിപുലീകരണത്തിനായി 76 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ അടിസ്ഥാന വിപുലീകരണത്തിനും ഭക്തര്‍ക്കായി വേണ്ട ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര വികസനത്തിന് ടെന്‍ഡര്‍ നല്‍കാന്‍ വെമുലവാട ക്ഷേത്ര വികസന അതോറിറ്റിക്ക് 50 കോടി അനുവദിച്ചു.
ബാക്കി 26 കോടി 2025-2026 ബജറ്റിലാകും അനുവദിക്കുക. ക്ഷേത്രം മുതല്‍ മുളവാഗ് പാലം വരെയുള്ള റോഡ് വീതികൂട്ടുന്നതിനായി കെട്ടിടങ്ങളും തുറന്ന സ്ഥലങ്ങളും ഏറ്റെടുക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ 47 കോടി അനുവദിച്ചു. രാജരാജേശ്വര സ്വാമി ക്ഷേത്രം യാദഗിരിഗുട്ടയുടെ മാതൃകയില്‍ വികസിപ്പിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിആര്‍എസ് സര്‍ക്കാര്‍ രൂപീകരിച്ചതാണ് വെമുലവാഡ ടെമ്പിള്‍ അതോറിറ്റി. എന്നാല്‍, സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളും ഫണ്ട് പ്രതിസന്ധിയും ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക