കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ ലഹരി വസ്തുക്കള്‍ പിടികൂടിയ കേസുകള്‍ 2210. സിന്തറ്റിക് ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതായി നര്‍ക്കോട്ടിക്‌സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് തപാലിലും കൊറിയറിലുമായി ലഹരി പദാര്‍ഥങ്ങള്‍ എത്തുന്നുണ്ട്. ഇത് തടയുന്നതിനാവശ്യമായ പരിശോധനകള്‍ കര്‍ക്കശമാക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കൊറിയര്‍ സ്ഥാപനങ്ങളിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കാനും അതു പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലഹരി മരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, സിബിഎസ്ഇ സ്‌കൂളുകളില്‍ സമഗ്ര ബോധവത്കരണ യജ്ഞം സംഘടിപ്പിക്കാന്‍ എന്‍കോഡ് (നാര്‍കോ കോ-ഓഡിനേഷന്‍ സെന്റര്‍) ജില്ലാതല യോഗം തീരുമാനിച്ചു. 207 സിബിഎസ്ഇ സ്‌കൂളുകളിലും 900 സര്‍ക്കാര്‍ സ്‌കൂളുകളിലും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക