ഇസ്ലാമബാദ് : പാകിസ്ഥാനുമായി തട്ടിച്ച് നോക്കുമ്പോഴാണ് ഇന്ത്യ എത്ര സ്വതന്ത്രമാണെന്ന് അറിയാന്‍ കഴിയുക. 2023 മുതല്‍ എക്സ് എന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് പാകിസ്ഥാന്‍ എന്നറിയുക. ലക്ഷക്കണക്കിന് പാകിസ്ഥാന്‍കാര്‍ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ അസ്വസ്ഥരാണ്.
സര്‍ക്കാരിന്റെ അറിവോടെയല്ലാതെ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് തിന്മയാണെന്ന് പാകിസ്ഥാനിലെ മതകൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമായതിനാല്‍ വിപിഎന്‍ എന്ന സ്വകാര്യ ഇന്‍റര്‍നെറ്റ് ശൃംഖല നിരോധിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ ആര്‍ക്കും സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണ് വാസ്തവം.
സ്വതവേ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ വിലക്കുള്ള പാകിസ്ഥാനില്‍ ജനങ്ങള്‍ സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഇതോടെ പൂട്ട് വീഴും. വിപിഎന്‍ എന്ന സ്വകാര്യ ഇന്‍റര്‍നെറ്റ് ശൃംഖല ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്നാണ് മതപണ്ഡിതരുടെ വാദം. കടുത്ത സെന്‍സര്‍ഷിപ്പുള്ള പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം വിപിഎന്‍ വഴി അല്‍പം സ്വകാര്യതയോടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്. അതുകൂടി ഇല്ലാതാവുകയാണ് വിപിഎന്‍ നിരോധനം വഴി.
പാക് സര്‍ക്കാരിന് മതകാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ഇസ്ലാമിക ആശയ കൗണ്‍സില്‍ (കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി) ചെയര്‍മാനായ റഗിബ് നയീമി ഇതിന് നല്‍കുന്ന വിശദീകരണം തിന്മ പരക്കുന്നതിന് തടയാന്‍ സര്‍ക്കാരിന് ശരിയ അനുവദിക്കുന്നു എന്നാണ്. വിപിഎന്‍ തിന്മയാണെന്നും സര്‍ക്കാര്‍ അറിയാതെ സ്വകാര്യമായി ജനങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന അപകടകരമാണെന്നും ഇസ്ലാമിക ആശയ കൗണ്‍സില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക