കോഴിക്കോട്: ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അമൃതശതം പ്രഭാഷണ പരമ്പരയുടെ സമാപനവും കേസരി മാധ്യമ പുരസ്കാര സമര്‍പ്പണവും ഇന്ന് വൈകിട്ട് 5.30 ന് കേസരി ഭവനില്‍.
‘വിശ്വവ്യാപകമാകുന്ന സംഘ കുടുംബം’ വിഷയത്തില്‍ ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹും അഖില ഭാരതീയ കാര്യകാരി സദസ്യനുമായ ഡോ. മന്മോഹന് വൈദ്യ പ്രഭാഷണം നടത്തും. എം. രാഘവന് അനുസ്മരണ ഭാഷണം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് നടത്തും.
‘ഭാവികാലത്തിന്റെ മാധ്യമങ്ങള്‍’ വിഷയത്തില്‍ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ പ്രഭാഷണം നടത്തും. പുരസ്കാര വിജയികളായ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിനും മാതൃഭൂമി ഓണ്‍ലൈനിലെ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ എ.യു. അമൃതയ്ക്കും പുരസ്കാരം ഡോ. മന്മോഹന് വൈദ്യ സമ്മാനിക്കും.
തുടര്‍ന്ന് വൈകിട്ട് 7.30 മുതല്‍ ഭാരതത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായിരുന്ന ചാന്ദ്രയാന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധ നര്‍ത്തകി ഗായത്രി മധുസൂദനന് ചിട്ടപ്പെടുത്തിയ നിലാക്കനവ് മോഹിനിയാട്ട നൃത്തശില്‍പ്പവും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: