കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുനമ്പം വിഷയം ചര്‍ച്ചചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ബിഷപ്പ് ഹൗസില്‍ എത്തി ചര്‍ച്ച നടത്തി.
മുനമ്പത്ത് വഖഫ് ഭീകരയ്ക്കെതിരെ ഭൂ സംരക്ഷണ സമിതി സമരം നടത്തുന്ന സമരം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളും എന്‍ഡിഎ നേതാക്കളും എത്തുന്നത് യുഡിഎഫിനെ കാര്യമായി ബാധിച്ചിരുന്നു. വോട്ട് ബാങ്കില്‍ വിള്ളല്‍ വീണു എന്ന വിലയിരുത്തല്‍ കൂടിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് ബിഷപ് ഹൗസിലേക്ക് പറഞ്ഞ് വിട്ടത്.
മുനമ്പം സമരത്തിന് ഇതുവരെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എംപി മാരായ ഷാഫി പറമ്പിലിന്റെയും ഹൈബി ഈഡന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും നിര്‍ദേശമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് സൂചന.
മുനമ്പം വിഷയം രമ്യമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചര്‍ച്ച നടത്തി ചില തീരുമാനങ്ങള്‍ കൈക്കൊള്ളമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ മുനമ്പം നിവാസികള്‍ക്ക് ലീഗ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും ബിഷപ് ജോസഫ് കളത്തിപറമ്പില്‍ മാധ്യമ പ്രവര്‍ത്തകോരോട് പറഞ്ഞു.
16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മുനമ്പത്ത് ഇനി റീസര്‍വ്വെ നടത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പി.രാജിവ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: