ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇറാനിയന്‍ അംബാസഡറുമായി ഖൊമേനി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. ഖൊമേനിയുടെ എക്‌സ് അക്കൗണ്ട് വഴിയാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ലെബനനിലെ ഇറാന്റെ അംബാസഡര്‍ മോജ്തബ അമാനിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ സപ്തംബറില്‍ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ആക്രമണത്തിനിടെ അമാനിക്ക് പരിക്കേറ്റിരുന്നു. അമാനിയുമായി ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം 85 കാരനായ ഖൊമേനി
അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും അതിനാല്‍ മകന്‍ മോജ്തബ ഖൊമേനിയെ (55) തന്റെ പിന്‍ഗാമിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഖൊമേനി ശനിയാഴ്ച മുതല്‍ കോമാവസ്ഥിലാണെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ വിദഗ്ധ സമിതി യോഗത്തിലാണ് മോജ്തബയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ഭൂരിപക്ഷം ഈ തീരുമാനത്തെ അനുകൂലിച്ചു.
ഖൊമേനിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മൊജ്തബ. പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നയാളാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി മൊജ്തബ ഇറാന്റെ ഭരണ കാര്യങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. 2021 ലാണ് മോജ്തബയ്‌ക്ക് പരമോന്നത നേതാവായി സേവനമനുഷ്ഠിക്കാനുള്ള ആയത്തുള്ള പദവി ലഭിക്കുന്നത്. അധികാരം കൈമാറ്റം ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഒഴിവാക്കാന്‍ മനഃപൂര്‍വം രഹസ്യമാക്കി വച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇറാന്‍ അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക