മുംബൈ: ടാറ്റയും രഹേജ ഗ്രൂപ്പിനോടും ലാന്‍റ് മാര്‍ക്കിനോടും മത്സരിച്ച് പിടിച്ചുനില്‍ക്കാനാകാതെ മുകേഷ് അംബാനിയുടെ മകള്‍. ലാഭമല്ലാത്തതിനാല്‍ മകള്‍ ഇഷ അംബാനിയ്‌ക്ക് ചുമതലയുള്ള സെന്‍ട്രോ സ്റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. ഈ മാസം രണ്ട് ഡസന്‍ സെന്‍ട്രോ സ്റ്റോറുകള്‍ അടച്ചുപൂട്ടും. കൂL ടുതല്‍ സെന്‍ട്രോ സ്റ്റോറുകള്‍ അടയ്‌ക്കുമെന്നറിയുന്നു.
ഏകദേശം 450ഓളം ഫാഷന്‍ ബ്രാന്‍റുകളെ ഉള്‍ക്കൊള്ളുന്ന ഷോപ് ഇന്‍ ഷോപ് വിഭാഗത്തില്‍ പെടുന്നതാണ് സെന്‍ട്രോ സ്റ്റോറുകള്‍. ഫാഷന്‍ ഡിമാന്‍റ് ദുര്‍ബലമായതും സ്റ്റോറുകളുടെ വികസനം സാവധാനത്തിലായതും കാരണം കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ സെന്‍ട്രോ സ്റ്റോറുകള്‍ 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കടം തിരിച്ചടയ്‌ക്കാനാവാതെ പ്രതിസന്ധിയിലായപ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികളായ 200 ബിഗ് ബസാറുകളും 34 സെന്‍ട്രല്‍ സ്റ്റോറുകളും 78 ബ്രാന്‍റ് ഫാക്ടറി ഔട്ട് ലെറ്റുകളും റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിലെ സെന്‍ട്രല്‍ സ്റ്റോറുകളാണ് സെന്‍ട്രോ ആക്കി മാറ്റുകയും അംബാനി മകള്‍ ഇഷ അംബാനിയെ ചുമതല ഏല്‍പിച്ചതും. ഗാപ്, സൂപ്പര്‍ ഡ്രൈ ഉള്‍പ്പെടെ 80ഓളം അന്താരാഷ്‌ട്ര ബ്രാന്‍റുകളും അസോര്‍ട്ടെ യൂസ്റ്റ എന്നീ റിലയന്‍സിന്റെ സ്വന്തം ബ്രാന്‍റുകളും ഉള്‍പ്പെടെ 450ഓളം ബ്രാന്‍റുകള്‍ സെന്‍ട്രോ സ്റ്റോറുകളില്‍ ഉണ്ടായിരുന്നു. ഇതെല്ലാം പരാജയമായിരുന്നു.
അതേ സമയം സെന്‍ട്രോയുടെ എതിരാളികളായ രഹേജയുടെ ഷോപ്പേഴ്സ് സ്റ്റോപ്പും റിതേഷ് മിശ്രയുടെ ലാന്‍റ് മാര്‍ക്കും വന്‍ വിജയമായിരുന്നു. അതുപോലെ ടാറ്റയുടെ ട്രെന്‍റ് എന്ന റീട്ടെയ്ല്‍ സ്റ്റോറിലൂടെ വിജയിച്ചിരുന്നു. ടാറ്റ വികസിപ്പിച്ചെടുത്ത ടീനേജുകാര്‍ക്ക് കൈപൊള്ളാത്ത വിലയില്‍ ഫാഷന്‍ നല്‍കുന്ന സൂഡിയോ പോലുള്ള ബ്രാന്‍റുകളും വന്‍വിജയമായപ്പോഴാണ് ഇഷ അംബാനിയുടെ സെന്‍ട്രോ തകര്‍ന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ തൊട്ടറിയുന്നതില്‍ വന്ന പിഴവാണ് സെന്‍ട്രോയുടെ പരാജയത്തിന് പിന്നില്‍ എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക