Kerala

ഭക്ഷ്യവിഷബാധ: അടിമാലിയിലെ ഹോട്ടല്‍ അടപ്പിച്ചു

Published by

ഇടുക്കി:അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ. അടൂരില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ നിന്നുളളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇവര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.വിദ്യാര്‍ത്ഥികള്‍ ആഹാരം കഴിച്ച അടിമാലിയിലെ സഫയര്‍ ഹോട്ടല്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് താല്‍ക്കാലികമായി അടപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്‌ക്കും രാത്രിയുമാണ് ഈ ഹോട്ടലില്‍ നിന്ന് അധ്യാപകരും വിദ്യാര്‍്ത്ഥികളും ഭക്ഷണം കഴിച്ചത്. ഉച്ചയ്‌ക്ക് ഹോട്ടല്‍ ജീവനക്കാര്‍ മൂന്നാറില്‍ എത്തിച്ചു നല്‍കുകയും വൈകിട്ട് ഇവര്‍ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്.രാത്രി ഭക്ഷണം കഴിച്ചതിനുശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by