റിയോ ഡി ജനീറോ : ബ്രസീലിലെ റിയോ ഡി ജനീറോയിൽ തിങ്കളാഴ്ച നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന് കൂടിക്കാഴ്ച നടന്നു. സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയെ “ഡിലൈറ്റ്” എന്നാണ് മോദി വിശേഷിപ്പിച്ചത്.
“റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷമുണ്ട്” ഡെമോക്രാറ്റ് നേതാവിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക