World

അമേരിക്കയില്‍ പഠിക്കാന്‍ പോയത് 3,33,000 ഭാരതീയര്‍; ചൈനയുടെ ഒന്നാം സ്ഥാനം പോയി

Published by

ന്യൂദല്‍ഹി: അമേരിക്കയില്‍ പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഭാരതം ഒന്നാമത്. കഴിഞ്ഞ വര്‍ഷം 3,33,000 ഭാരതീയരാണ് ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ദ്ധന. 15 വര്‍ഷമായി ചൈന നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. 2,77,398 ചൈനക്കാരാണ് കഴിഞ്ഞ വര്‍ഷം പഠിക്കാന്‍ അമേരിക്കയില്‍ പോയത്. 43,149 കുട്ടികളെ പഠിപ്പിക്കാന്‍ അയച്ച ദക്ഷിണ കൊറിയയാണ് മൂന്നാമത്. ആകെ 11,26,690 വിദേശിയരാണ് കഴിഞ്ഞ വര്‍ഷം മാത്രം വിദ്യാര്‍്ത്ഥി വിസയില്‍ അമേരിക്കയില്‍ എത്തിയത്.

ഏറ്റവും കൂടുതല്‍ അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. 1,97,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദ കോഴ്‌സുകളില്‍ ചേര്‍ന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19% വര്‍ദ്ധനവാണ്. ഏറ്റവുമധികം നൈപുണ്യവികസിത ജോലിക്കാരെ പ്രദാനം ചെയ്യുന്ന ശ്രോതസ്സ് എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തിക്കൊണ്ട് ഓ.പി.റ്റി. പ്രോഗ്രാമുകളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 41% ഉയര്‍ന്ന് 97,556 ആയി. ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം 13% വര്‍ധിച്ച് 36,000ന് മേലെ എത്തി. ഉന്നത അക്കാദമിക, തൊഴില്‍ അവസരങ്ങളിലുള്ള ശക്തമായ താത്പര്യം വഴി വന്ന ചേര്‍ന്ന ഈ വര്‍ദ്ധനവുകള്‍ യു.എസ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ അടിവരയിടുന്നു.

വിദേശപഠനത്തിന് ഇന്ത്യ തിരഞ്ഞെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ത്യയില്‍ പഠിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ഷം കൊണ്ട് 300ല്‍ നിന്ന് 1300ലേക്ക് ഉയര്‍ന്നു.

വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാല പങ്കാളിത്തം പുലര്‍ത്തുന്ന രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും. ബാല്യകാല വിദ്യാഭ്യാസത്തില്‍ തുടങ്ങി ബിരുദ, ബിരുദാനന്തര തലങ്ങളില്‍ ഇരുവശത്തേക്കുള്ള വിദ്യാര്‍ത്ഥി യാത്ര പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെ വിശാലമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ തുടര്‍പങ്കാളിത്തം ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഗുപ്താക്ലിന്‍സ്‌കി ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്, യു.എസ്.ഇന്ത്യ അലയന്‍സ് ഫോര്‍ വിമന്‍സ് ഇക്കണോമിക് എംപവര്‍മെന്റ് എന്നിവ ചേര്‍ന്ന് പുതിയതായി തുടങ്ങിയ ‘വിമന്‍ ഇന്‍ STEMM ഫെല്ലോഷിപ്പ്’ (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, മെഡിസിന്‍) സംരംഭത്തോടെ വിപുലീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ തുടക്കക്കാരായ വനിതാ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിന്തുണയ്‌ക്കാനും STEMM മേഖലളില്‍ നേതാക്കളായി മാറാന്‍ അവര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഫെല്ലോഷിപ്പ്.
വിദ്യാഭ്യാസം അതിര്‍ത്തികളാല്‍ പരിമിതപ്പെട്ടതല്ലെന്നും രാജ്യങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ് ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ നിര്‍ണ്ണായകം എന്നുള്ള പൊതുവിശ്വാസത്തിന്റെ ആഘോഷമാണ് അടയാളപ്പെടുത്തുന്നതെന്ന് ടഠഋങങ ഫെല്ലോഷിപ്പ് പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.

 

ജോലിയിടങ്ങളിലും സാമ്പത്തിക വ്യവസ്ഥയിലും സ്ത്രീകളുടെ ഔപചാരികമായ ഉൾപ്പെടുത്തലിന് വേണ്ടി പ്രവർത്തിക്കുന്ന യു.എസ്. മിഷൻ ഇന്ത്യ പ്രൈമറിസ്ക്കൂൾ മുതൽ തൊഴിൽ വരെ നീളുന്ന യു.എസ്.-ഇന്ത്യ വിദ്യാഭ്യാസ സഹകരണത്തിനുള്ള പിന്തുണ നല്‍കുന്നു

 

മുംബൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയവും യൂണിവേഴ്‌സിറ്റി ഓഫ് ഡെൻവറും യു.എസ്.-ഇന്ത്യ ഉന്നത വിദ്യാഭ്യാസ സഹകരണവും പങ്കാളിത്തവും ലളിതമായി വിവരിക്കുന്ന ഒരു ഡിജിറ്റൽ ഗൈഡ് വരുംനാളുകളിൽ പ്രകാശിപ്പിക്കും. ഈ ഗൈഡ് ഇന്ത്യൻ കോളേജുകൾക്കും സർവകലാശാലകൾക്കും യു.എസ്. വിദ്യാഭ്യാസ സംവിധാനം; യു.എസ്. കോളേജുകളും സർവകലാശാലകളുമായുള്ള പങ്കാളിത്തത്തിലൂടെ ക്യാമ്പസുകൾ ആഗോളവത്ക്കരിക്കാനുള്ള വിവരങ്ങൾ; വിജയകരമായ സഹകരണത്തിനുതകുന്ന മികച്ച മാർഗ്ഗരീതികൾ; ക്യാമ്പസ് പ്രവേശനത്തിൽ വൈവിധ്യത്തിനും സമത്വത്തിനുമുള്ള പ്രാധാന്യം; വിദ്യാർത്ഥി-അദ്ധ്യാപക എക്സ്ചേഞ്ച്, പാഠ്യപദ്ധതി വികസനം, ഗവേഷണ-വിവര പങ്കിടൽ പോലെ വിവിധ പങ്കാളിത്തങ്ങൾ പടുത്തുയർത്താനുള്ള മാർഗ്ഗങ്ങൾ; എന്നീ മേഖലകളിലുള്ള വിവരങ്ങൾ പകർന്ന് നൽകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെൻറ് (യു.എസ്. എയ്ഡ്) അന്തർദേശീയ വിദ്യാഭ്യാസ വാരം ആഘോഷിക്കുന്നത് രാജസ്ഥാനിലെ ബാര, തെലങ്കാനയിലെ ഭൂപാലപള്ളി ജില്ലകളിൽ  കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിസ്ഥാന അറിവും ശുചിത്വശീലങ്ങളും മെച്ചപ്പെടുത്താൻ സെസമി വർക്ക്‌ഷോപ് ഇന്ത്യ ട്രസ്റ്റുമായി ചേർന്ന് “ലേൺ പ്ലേ ഗ്രോ” എന്ന പേരിലുള്ള സംരംഭം തുടങ്ങിക്കൊണ്ടാണ്. അങ്കണവാടികളിലുള്ള 20000 മുതൽ 25000 കുട്ടികൾ നേരിട്ട് ഈ ഉദ്യമത്തിൽ പങ്കാളികളാകും; സമൂഹമാധ്യമങ്ങൾ വഴി 7.6 ദശലക്ഷം ആളുകളും. ഗുണവിലവാരമുള്ള പ്രൈമറി വിദ്യാഭ്യാസത്തിന് യു.എസ്. ഗവൺമെന്റിനുള്ള പ്രതിബദ്ധത വിളിച്ചോതുന്ന ഈ സംരംഭം അടിസ്ഥാന വിവരസമ്പാദനത്തിനും ഏവർക്കും നേടാവുന്ന സ്‌കൂൾ പ്രവേശനത്തിനും ലിംഗസമത്വമുള്ള വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ “നിപുൺ” മിഷൻറെ ദൗത്യവുമായി ഒന്നുചേരുന്നു.

വിവിധ ഉദ്യമങ്ങളിലൂടെയും ശ്രോതസുകളിലൂടെയും ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് യു.എസ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രാപ്യത വർദ്ധിപ്പിക്കാനായി യു.എസ്. ഡിപ്പാർട്മെൻറ് സ്റ്റേറ്റ് കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കൻ വിദ്യാഭ്യാസത്തിൻറെ സാദ്ധ്യതകൾ അന്വേഷിച്ചറിയുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഈയിടെ എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യ വെബ്സൈറ്റ് (https://educationusa.in/) തുടങ്ങിയിട്ടുണ്ട്.

കോളേജ് അപേക്ഷാപ്രക്രിയയെക്കുറിച്ച് പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾക്ക് എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യ ആപ്പ് സൗജന്യമായി iOS, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. യുണെറ്റഡ് സ്റ്റേറ്റ്സിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിന് എളുപ്പത്തിൽ ചെയ്യാവുന്ന ആദ്യ പടിയാണിത്. https://educationusa.in/ വെബ്സൈറ്റും സന്ദർശിക്കാം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക