Kerala

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണത്തിന് ആരോഗ്യ സര്‍വകലാശാലയ്‌ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

Published by

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്‌ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിയാണ് മരണമടഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഹോസ്റ്റലിന്റെ മുകളിൽനിന്നു ചാടിയാണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയായ അമ്മു സജീവ് മരിച്ചത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സ്ഥിരമായി റാഗിങ്ങും വ്യക്തിഹത്യയും നേരിട്ടെന്നും മകളുടെ മുറിയിൽ സഹപാഠികൾ അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്നും കുടുംബം ആരോപിച്ചു. ഇതോടെയാണ് വിശദമായി മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്ഥാപനത്തിലെത്തി വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു.

മരിച്ച അമ്മു സജീവിന്റെ അച്ഛന്‍ ചുട്ടിപ്പാറയിലെ നഴ്‌സിങ് കോളജ് പ്രിൻസിപ്പലിന് നേരത്തേ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു കുട്ടികൾക്ക് മെമ്മോ നൽകിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by