Kerala

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണം

Published by

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നവംബര്‍ 20ന് വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ സഫ്‌നാ നസറുദ്ദീന്‍. എല്ലാ തൊഴിലുടമകളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ സ്ഥാപനങ്ങളിലേയും ഐ ടി ,തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വല്‍/ ദിവസവേതനക്കാര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും . അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം. എന്നിട്ട് അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്.

സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ അവധി തൊഴിലുടമ ഉറപ്പാക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by