Kerala

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ്‌സൗകര്യം

നിലവില്‍ ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കി

Published by

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ്‌സൗകര്യം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താനാവുക.

ആധാര്‍ കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിംഗ് നടത്തി ഭക്തരെ ദര്‍ശനത്തിനായി കയറ്റിവിടും.പുല്ല്‌മേട് മാര്‍ഗേണ വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാര്‍ സത്രത്തിലെ തത്സമയ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താനാും.

പ്രതിദിനം 70,000 പേര്‍ക്കാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നല്‍കുന്നത്.ഇതിന് പുറമെ തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവില്‍ ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. അയ്യപ്പ ഭക്തര്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് , വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കില്‍ ഫോണില്‍ അതിന്റെ പിഡിഎഫ് എന്നിവ കരുതണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക