മാഡ്രിഡ്: അടുത്ത ആഴ്‌ച്ച നടക്കാനിരിക്കുന്ന ഡേവിസ് കപ്പോടെ വിടവാങ്ങലിനൊരുങ്ങി ടെന്നിസിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റാഫേല്‍ നദാല്‍. സ്പാനിഷ് താരത്തിന്റെ വിടവാങ്ങല്‍ മത്സരം തനിക്ക് ഏറ്റവും സ്‌പെഷലായിരിക്കുമെന്ന് അതേ രാജ്യക്കാരനായ കാര്‍ലോസ് അല്‍കാരസ്. നദാലും അല്‍കാരസും ചേര്‍ന്നായിരിക്കും ഡേവിസ് കപ്പില്‍ മത്സരിക്കുക.
23 വര്‍ഷത്തോളമെത്തിയ കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് നദാല്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 14ഉം ഫ്രഞ്ച് ഓപ്പണില്‍ നിന്നാണ്. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് നദാല്‍ ടെന്നിസ് പ്രേമികള്‍ക്കിടയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഒളിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരം കൂടിയാണ് നദാല്‍.
ഡേവിസ് കപ്പോടെ ടെന്നിസിലെ ഒരു യുഗത്തിലെ രണ്ടാം ശക്തിയാണ് കളത്തില്‍ നിന്നും ഇല്ലാതാകുന്നത്. രണ്ട് വര്‍ഷം മുമ്പ് 20 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റോജര്‍ ഫെഡറര്‍ വിരമിച്ചിരുന്നു. ഈ നിരയില്‍ ഇനി നോവാക് ദ്യോക്കോവിച്ച് മാത്രമാണ് ശേഷിക്കുക. 24 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി കരിയറില്‍ തുടരുകയാണ് ദ്യോക്കോവ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ മൂന്ന് വമ്പന്‍മാരെയും ടെന്നിസിലെ ബിഗ് ത്രീ എന്നാണ് അറിയപ്പെട്ടുപോന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: