മുംബൈ: തോക്കുകളും വ്യാജ ലൈസന്‍സുകളുമായി കശ്മീര്‍ സ്വദേശികളായ ഒമ്പത് പേര് മഹാരാഷ്ട്രയില്‍ പിടിയിലായി. മഹാരാഷ്ട്ര പോലീസിന്റേയും സതേണ്‍ കമാന്‍ഡ് മിലിട്ടറി ഇന്റലിജന്‍സിന്റേയും സംയുക്ത തെരച്ചിലിലാണ് അഹില്യാനഗറില്‍ നിന്ന് ഇവര്‍ പിടിയിലായത്. 12 തോക്കുകള്‍, 58 ബുള്ളറ്റുകള്‍, ഇവയുടെ വ്യാജ ലൈസന്‍സുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഷബ്ബീര്‍ മൊഹമ്മദ് ഇഖ്ബാല്‍ ഹുസ്സൈന്‍ ഗുജ്ജാര്‍, മൊഹമ്മദ് സലീം എന്ന് വിളിപ്പേരുള്ള സലേം ഗുല്‍ മൊഹമ്മദ്, മൊഹമ്മദ് സഫ്രാജ് നസീര്‍ ഹുസ്സൈന്‍, ജെഹാംഗീര്‍ സക്കീര്‍ ഹുസൈന്, ഷഹ്ബാസ് അഹമ്മദ് നാസിര്‍ ഹുസൈന്, സുര്‍ജിത് രമേശ്ചന്ദ്ര സിങ്, അബ്ദുള്‍ റഷീദ് ചിദിയ, തുഫെല്‍ അഹമ്മദ് മൊഹമ്മദ് ഗാസിയ, ഷേര്‍ അഹമ്മദ് ഗുലാം ഹുസൈന് എന്നിവരാണ് പിടിയിലായത്.വിവിധ സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: