പാലക്കാട് ; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ ചെട്ടി മഹാസഭ. തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് എൻഡിഎയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.
കേരള ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എക്കാലത്തും ബിജെപിയും സി. കൃഷ്ണകുമാറും ഒപ്പം നിന്നിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു . മാത്രമല്ല സമുദായത്തെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്നും എൻഡിഎ അറിയിച്ചിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം പരിസമാപ്തിയിലേക്ക് കടക്കുന്നതിനിടെ പാലക്കാടൻ നിരത്തുകളിൽ എൻഡിഎയുടെ ബൈക്ക് റാലി നടന്നു. പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: