Sports

അനീഷ് സര്‍ക്കാര്‍ എന്ന ചെസ്സിലെ അത്ഭുതപ്രതിഭ; മൂന്നു വയസ്സുകാരന്‍ കളിക്കുന്നത് കണ്ടാല്‍ കണ്ണു തള്ളിപ്പോകും….

ചെസ്സിലെ അത്ഭുതപ്രതിഭയാണ് ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള അനീഷ് സര്‍ക്കാര്‍ എന്ന മൂന്നു വയസ്സുകാരന്‍.

Published by

കൊല്‍ക്കൊത്ത: ചെസ്സിലെ അത്ഭുതപ്രതിഭയാണ് ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള അനീഷ് സര്‍ക്കാര്‍ എന്ന മൂന്നു വയസ്സുകാരന്‍. അഞ്ച് തവണ ലോകചാമ്പ്യനുമായ വിശ്വനാഥന്‍ ആനന്ദിനും. 17ാം വയസ്സില്‍ അജയ്യനായ ലോകതാരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് പ്രജ്ഞാനന്ദയും 21ാം വയസ്സില്‍ 2800 എന്ന ലോക റേറ്റിംഗ് നേടുകയും ലോക നാലാം നമ്പര്‍ താരമായി മാറുകയും ചെയ്ത അര്‍ജുന്‍ എരിഗെയ്സിയും , 18ാം വയസ്സില്‍ ലോകചാമ്പ്യന്‍പട്ടത്തിനായി സിംഗപ്പൂരില്‍ ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ നേരിടുന്ന ഡി.ഗുകേഷും കഴിഞ്ഞാല്‍ മറ്റൊരു അത്ഭുത പ്രതിഭയായി അനീഷ് സര്‍ക്കാര്‍ മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഈ മൂന്നു വയസ്സുകാരന്‍. 1555 എന്ന റേറ്റിംഗ് ആണഅ അനീഷ് സര്‍ക്കാര്‍ നേടിയത്.

ഇപ്പോള്‍ അനീഷ് സര്‍ക്കാരിന്റെ ചില പ്രകടനങ്ങള്‍ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുകയാണ് ചെസ് ബേസ് ഇന്ത്യ എന്ന യൂട്യൂബ് സൈറ്റിന്റെ ചുമതലക്കാരനായ സാഗര്‍ ഷാ. ഇതില്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ ചില കളികളുടെ പൊസിഷനുകള്‍ അനീഷ് സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുന്നത്. ഈ കളികള്‍ അനായാസമായി അനീഷ് സര്‍ക്കാര്‍ സോള്‍വ് ചെയ്യുന്നത് കാണാം. മൂന്ന് വയസ്സുകാരന്റെ അപാരമായ ഓര്‍മ്മ ശക്തിയും മിടുക്കും കളികളില്‍ കാണാം.

തേജസ് തിവാരി എന്ന ഇന്ത്യന്‍ താരം അഞ്ചാം വയസ്സില്‍ ഫിഡെ റേറ്റിംഗ് നേടിയതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ്. അതാണ് ഇപ്പോള്‍ അനീഷ് സര്‍ക്കാര്‍ തിരുത്തിയത്. അനീഷ് സര്‍ക്കാരിനെ ചെസ്സ് എന്ന അത്ഭുതലോകത്തേക്ക് കൊണ്ടുവന്നത് ദിബ്യേന്ദു ബറുവയാണ്. ഓര്‍മ്മയുണ്ടോ ദിബ്യേന്ദു ബറുവയെ? വിശ്വനാഥന്‍ ആനന്ദിന് ശേഷം ഗ്രാന്‍റ് മാസ്റ്ററായ രണ്ടാമത്തെ താരമാണ് ദിബ്യേന്ദു ബറുവ. ചെസ്സിനെക്കുറിച്ച് ഒന്നുമറിയാത്ത മാതാപിതാക്കളുടെ മകനായിട്ടും സമ്പന്നമല്ലാത്ത കുടുംബപശ്ചാത്തലമായിരുന്നിട്ടും അനീഷ് സര്‍ക്കാരിന്റെ ചെസ്സിലെ മുന്നേറ്റം അമ്പരപ്പിക്കുന്നതായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക