India

സത്യങ്ങൾ മറനീക്കി പുറത്ത് വരുന്നു : ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയ ‘ദ സബർമതി റിപ്പോർട്ട്’ സിനിമയെ പ്രശംസിച്ച് നരേന്ദ്രമോദി

Published by

ന്യൂഡൽഹി : ഗുജറാത്തിലെ ഗോധ്ര കലാപത്തിൽ സബർമതി എക്‌സ്പ്രസ് കത്തിച്ചതിനെ ആസ്പദമാക്കിയുള്ള ‘ സബർമതി റിപ്പോർട്ട് ‘ ചിത്രത്തിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണ ജനങ്ങൾക്ക് കാണാനായി സത്യങ്ങൾ പുറത്ത് വരുന്നുവെന്നാണ് മോദി പറഞ്ഞത്.

“നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്, ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ! ഗുജറാത്തിൽ വ്യാപകമായ അശാന്തിക്ക് കാരണമായി. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

സിനിമയെക്കുറിച്ച് എക്സിൽ പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഡിവിഷനായ ബാലാജി മോഷൻ പിക്‌ചേഴ്‌സാണ് ചിത്രം അവതരിപ്പിക്കുന്നത് . വിക്രാന്ത് മാസി, റാഷി ഖന്ന, റിധി ദോഗ്ര എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .ധീരജ് സർണയാണ് ചിത്രം സംവിധാനം ചെയ്തത്.

2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ്‌ തീപിടിത്തത്തിൽ മരിച്ചത്. ഗുജറാത്ത്‌ സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ഗോധ്രയിലേത്‌ യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by