എറണാകുളം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എന്‍ഡിപി യോഗത്തിന്റെ മനുഷ്യച്ചങ്ങല.ചെറായി ബീച്ച് മുതല്‍ മുനമ്പത്തെ സമര പന്തല്‍ വരെയാണ് എസ്എന്‍ഡിപി മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായത്.
മുനമ്പം സമരത്തിന്റെ 36ാം ദിവസമാണ് എസഎന്‍ഡിപി യോഗം മനുഷ്യച്ചങ്ങലയുമായി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തീരദേശ മേഖലയിലെ 600ഓളം കുടുംബങ്ങളുടെ ചെറുത്തുനില്‍പ്പിന് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് എസ്എന്‍ഡിപി മനുഷ്യചങ്ങല തീര്‍ത്തത്. ചങ്ങലയ്‌ക്ക് ശേഷം ചെറായി ക്ഷേത്ര മൈതാനിയില്‍ നടന്ന സമ്മേളനം എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 13നാണ് മുനമ്പത്ത് പ്രദേശവാസികള്‍ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപിയും വിവിധ സംഘടനകളും പിന്തുണ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: