Kerala

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവയ്‌ക്കണം; മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

Published by

ആലപ്പുഴ : സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി.സിഐടിയു, എഐടിയുസി നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി നിലപാട് അറിയിച്ചത്.

സീ പ്ലെയിന്‍ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം.അത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പി പി ചിത്തരഞ്ചന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.സീ പ്ലെയിന്‍ പദ്ധതിക്കെതിരെ മുമ്പ് സമരം നടത്തിയത് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു. .

പദ്ധതി ഉപേക്ഷിക്കാനല്ല ചര്‍ച്ച വേണമെന്നാണ് ആവശ്യമെന്നും കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

എന്നാല്‍ കായലില്‍ സീ പ്ലെയിന്‍ ഉപയോഗിക്കുന്ന ഘട്ടം ഉണ്ടായാല്‍ ആദ്യം ചര്‍ച്ച ചെയ്യുക മത്സ്യ തൊഴിലാളികളുമായിട്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തേ അറിയിച്ചിരുന്നു. ഇപ്പോള്‍ ഡാമുകളിലാണ് സീ പ്ലെയിന്‍ ഇറങ്ങുന്നതിന് നിശ്ചയിച്ചിട്ടുളളത്. ഡാമുകള്‍ കേന്ദ്രീകരിച്ച് സീപ്ലെയിന്‍ ഇറങ്ങുന്നതിന് ആരും എതിരല്ലെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by