പെരുമ്പാവൂർ : പത്ത് ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. നൗഗാവ് ജൂറിയയിൽ ബബുൽ ഹഖ്നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.
വട്ടക്കാട്ടുപടി ഭാഗത്തുള്ള ഒരു വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ.
ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിവന്നിരുന്നത്. സോപ്പു പെട്ടിയിലാക്കി വസ്ത്രങ്ങൾക്കിടയിൽ മയക്ക് മരുന്ന് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന നടത്തിയിരുന്നത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ, പി.വി ജോർജ്, ഇബ്രാഹിം കുട്ടി, എഎസ്ഐ പി. എ അബ്ദുൽ മനാഫ് , സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ , വർഗീസ് ടി വേണാട്ട് ബെന്നി ഐസക, മഞ്ജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: