പാലക്കാട്: മുനമ്പം ഭൂമി വഖഫിന് തിരിച്ചുനല്‍കണമെന്നുള്ള ആവശ്യം തീവ്രവാദപരമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ആഗോളതലത്തിലുള്ള ഭീകരതയുടെ വേഷംമാറിയ രൂപമാണ് വഖഫെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് ഭൂമി വാരിക്കൂട്ടുന്നത് സംശയാസ്പദമാണ്. മുനമ്പത്ത് മാത്രമല്ല വഖഫ് ഭൂമി കണ്ടെത്തിയിട്ടുള്ളിടത്തുനിന്നെല്ലാം ജനങ്ങള്‍ കുടിയിറങ്ങണമെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഭൂമി കണ്ടെത്തണം എന്നുമാണ് സമസ്തയുടെ ആവശ്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടേയും അഭിപ്രായം എന്താണെന്ന് പി.കെ. കൃഷ്ണദാസ് ചോദിച്ചു. മുനമ്പത്ത് മാത്രമല്ല എകെജി സെന്ററിലും ഇന്ദിരഭവനിലും വരെ വഖഫിന് അവകാശവാദം ഉന്നയിക്കാം. പകരം ഭൂമി കണ്ടെത്തിയിട്ടല്ല, നിയമഭേദഗതിയിലൂടെ മാത്രമേ ഈപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.
നിലവിലുള്ള വഖഫ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാടില്ലെന്നാണ് ഇരുമുന്നണികളുടേയും നിലപാട്. നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്‍വലിക്കാനും വഖഫ് ബോര്‍ഡ് നിയമഭേദഗതിക്ക് പിന്തുണ നല്‍കാനും ഇരുമുന്നണികളും തയാറാകണം. ഒരു കുടുംബത്തേ പോലും കുടിയിറക്കാനോ അതിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനോ ബിജെപി സമ്മതിക്കില്ല.
തൃശ്ശൂരിലെ ബിജെപിയുടെ വിജയം പാലക്കാട്ടും ആവര്‍ത്തിക്കും. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്കാണ് സന്ദീപ് വാര്യര്‍ പോയത്. അത് ആത്മഹത്യക്ക് തുല്യമാണ്. ഒരു വ്യക്തിക്കും ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക