ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള രണ്ടു നാള്‍ പിന്നിട്ടപ്പോള്‍ ഓവറോള്‍ പോയിന്റ് നിലയില്‍ മലപ്പുറം മുന്നില്‍ (298). 49 എ ഗ്രേഡും, നാല് വീതം ബി, സി ഗ്രേഡുകളുമാണ് ലഭിച്ചത്. 287 പോയിന്റുകളോടെ തൃശൂരാണ് രണ്ടാമത്. 45 എ ഗ്രേഡും, 9 ബി ഗ്രേഡും, മൂന്ന് സി ഗ്രേഡും ലഭിച്ചു. കണ്ണൂര്‍ തൊട്ടടുത്തുണ്ട് (286). 48 എ ഗ്രേഡും, നാല് വീതം ബി, സി ഗ്രേഡുകളുമുണ്ട്.
283 പോയിന്റുകളോടെ പാലക്കാട് നാലാമതാണ്. കോഴിക്കോടിന് 272 പോയിന്റുകളുണ്ട്. കോട്ടയത്തിന് 269, എറണാകുളം 269, കാസര്‍കോട് 265, വയനാട് 258, കൊല്ലം 258, ആലപ്പുഴ 249, തിരുവനന്തപുരം 246, പത്തനംതിട്ട 246, ഇടുക്കി ജില്ലയ്‌ക്ക് 224 പോയിന്റുകളുമാണുള്ളത്.
സ്‌കൂളുകളില്‍ വയനാട് മാനന്തവാടി ജിവിഎച്ച്എസ്എസാണ് ഒന്നാമത്. 60 പോയിന്റ്. 11 എ ഗ്രേഡാണ് സ്‌കൂളിന് ലഭിച്ചത്. ആതിഥേയരായ ആലപ്പുഴ ജില്ലയിലെ എംഐഎച്ച്എസ് പൂങ്കാവ് 43 പോയിന്റുകളോടെ രണ്ടാമതാണ്.
വയനാട്ടിലെ തന്നെ അസംപ്ഷന്‍ എച്ച്എസ് ബത്തേരിയാണ് മൂന്നാമത്. 36 പോയിന്റുകള്‍. എറണാകുളം മട്ടാഞ്ചേരി ടിഡിഎച്ച്എസ്സിന് 31 പോയിന്റും, മലപ്പുറം മഞ്ചേരി ജിബിഎച്ച്എസ്എസിന് 28 പോയിന്റുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക