Kerala

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: 18 കേസുകളില്‍ പ്രതികള്‍ക്കെതിരെ അന്വേഷണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Published by

ന്യൂദല്‍ഹി: മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളിലെ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എട്ടു കേസുകളിലെ പ്രതികളുടെ പേരുകള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തി നടപടികള്‍ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകെ 40 സംഭവങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നത്.
ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്ത് സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടക്കുന്നു.

നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാവില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചുള്ള കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയല്‍ നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക