World

‘ഭാരതം 2026ല്‍ ജപ്പാനെ മറികടക്കും’; ഏഷ്യപസഫിക് ഫോര്‍ ക്യാപ്പിറ്റല്‍ ഇക്കണോമിക്‌സിന്റെ തലവന്‍മാര്‍സെല്‍ തിലിയെന്റ്

Published by

ടോക്കിയോ: സാമ്പത്തിക വളര്‍ച്ചയില്‍ (ജിഡിപി) ഭാരതം 2026 ഓടെ ജപ്പാനെ മറികടക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ഏഷ്യ-പസഫിക് ഫോര്‍ ക്യാപ്പിറ്റല്‍ ഇക്കണോമിക്‌സിന്റെ തലവനുമായ മാര്‍സെല്‍ തിലിയെന്റ്. 2026 ല്‍ ഭാരതം ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം ജപ്പാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

2014ന് ശേഷം സാമ്പത്തിക രംഗത്ത് ഭാരതത്തിന് വന്‍ കുതിപ്പാണുണ്ടായത്. 2022-ല്‍ യുകെയുടെ ജിഡിപിയെ മറികടക്കാന്‍ ഭാരതത്തിന് സാധിച്ചു. ആഗോള വ്യാപാരത്തിലും ഭാരതത്തിന്റെ പങ്ക് വര്‍ദ്ധിച്ചു. ആഗോള ഡിജിറ്റല്‍ ഇടപാടുകളുടെ 46 ശതമാനവും നടക്കുന്നത് ഭാരതത്തിലാണ്. രാജ്യത്തെ ജനസംഖ്യയും യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണവും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുണകരമാണ്. ഭാരതത്തിന്റെ ജിഡിപി 2025-ഓടെ 4.339 ട്രില്യണ്‍ ഡോളറാകുമെന്നാണ് ഐഎംഎഫ് പ്രവചനം.

ഇതേസമയം 4.310 ട്രില്യണ്‍ ഡോളറാകും ജപ്പാന്റെ ജിഡിപി. അങ്ങനെ ഭാരതം നാലാമത്തെ സാമ്പത്തികശക്തിയായി മാറും. ലേഖനത്തില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക