ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവരുടെ ചിത്രം വ്യാജമായി ഉള്‍പ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ വടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളുടെ പരസ്യങ്ങള്‍ ഇനി കേന്ദ്ര മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ തയ്യാറാക്കാന്‍ കഴിയൂ. പരസ്യങ്ങളില്‍ 100% ജോലിയും സെലക്ഷനും ഉറപ്പ് എന്ന പ്രഖ്യാപനം അനുവദിക്കില്ല. ഉദ്യോഗാര്‍ത്ഥിയുടെ മികവ് അവഗണിച്ച് കോച്ചിംഗ് സെന്ററിന്റെ മേന്മ കൊണ്ട് മാത്രം വിജയം വരിച്ചു എന്ന നിലയ്‌ക്കുള്ള അവകാശവാദവും പാടില്ല.
അടുത്തിടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ മൂന്നു വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ 6 കോച്ചിംഗ് സെന്ററുകള്‍ പരസ്യത്തില്‍ ഉപയോഗിച്ചത് കേന്ദ്രസര്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.അതുപോലെതന്നെ നിയമനത്തിനായി ശുപാര്‍ശ ചെയ്തതിന്റെ പതിന്മടങ്ങ് പേരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചില കോച്ചിംഗ് സെറ്റുകള്‍ പരസ്യം നല്‍കിയത്. 2023 ല്‍ 1016 പേരെ ശുപാര്‍ശ ചെയ്തപ്പോള്‍ പരസ്യങ്ങളില്‍ ഉണ്ടായിരുന്നത് 2689 പേരാണ്. ഇത്തരത്തില്‍ കോച്ചിംഗ് സെന്ററിന്റെ കിട മത്സരത്തിന്റെ ഭാഗമായി പൊതുജനങ്ങളെ വഞ്ചിക്കുന്ന നിലപാടെടുക്കുന്നതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക