Entertainment

തിയേറ്ററിന് നേരെ ബോംബേറ്; പിന്നിൽ എസ് ഡി പി ഐ ?

Published by

തിരുനെല്‍വേലിയില്‍ ‘അമരന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. തമിഴ്നാട് നെല്ലായി ജില്ലയിലെ മേലപാളയത്തെ അലങ്കാര്‍ സിനിമ എന്ന തിയേറ്ററിന് നേരെയാണ് പ്രദര്‍ശനം തടയാനായി പെട്രോള്‍ ബോംബ് അറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്. അമരന്‍ പ്രദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലാരാണെന്ന് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് തിരുനെല്‍വേലി പൊലീസ് അറിയിച്ചു.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരനില്‍ ശിവ കാര്‍ത്തികേയനാണ് മേജര്‍ മുകുന്ദ് ആയി വേഷമിട്ടത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ മേജര്‍ മുകുന്ദിന്റെ ഭാര്യയായി സായ് പല്ലവിയാണ് വേഷമിട്ടത്. ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രം 275 കോടിയോളം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു.

സിനിമയില്‍ കശ്മീരികളെ മോശമായി ചിത്രീകരിക്കുന്നതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി എസ്ഡിപിഐയും ബിജെപിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ചിത്രം സ്്കൂളുകളിലും കോളേജുകളിലും വ്യാപകമായി പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപിയും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് എസ്ഡിപിഐയും ആവശ്യപ്പെട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by