ന്യൂദല്‍ഹി: പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കിയതായി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു അറിയിച്ചു.
വെറുമൊരു എന്‍ജിഒ മാത്രമായ സംഘടന, ബോര്‍ഡ് എന്ന പേര്‍ ചേര്‍ത്ത് സര്‍ക്കാര്‍ സ്ഥാപനമാണെന്ന പ്രതീതി ഉണ്ടാക്കി പ്രവര്‍ത്തിക്കുകയും ഭീകരവാദികളെ സഹായിക്കുകയും ചെയ്യുകയാണെന്നും നോബിള്‍ കുറ്റപ്പെടുത്തി.
തദ്ദേശവാസികളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമായി മാറിയ മുനമ്പം സമരത്തിന് ദേശീയ തലത്തില്‍ പിന്തുണയേറുകയാണെന്നും നോബിള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.















