India

ഇനി വെള്ളത്തിലോടുന്ന ട്രെയിനിൽ പോകാം : രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വരുന്നു

Published by

രാജ്യത്ത് ഹൈഡ്രജനിൽ പ്രവർ‌ത്തിപ്പിക്കുന്ന ട്രെയിൻ വരുന്നു . ആദ്യ ഹൈഡ്രജന്‍ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. വിജയിച്ചാല്‍ തീവണ്ടി അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രാക്കിലിറക്കാനാണ് പദ്ധതി. പ്രകൃതി സൗഹൃദമായ രീതിയിലാകും ഈ ട്രെയിൻ പ്രവർത്തിക്കുക.

ഹരിയാനയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ പരീക്ഷണ ഓട്ടം . പെരമ്പൂര്‍ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് നിര്‍മിച്ചത്. 35 എണ്ണം കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്ദം മാത്രമേ ഇത് പുറത്തുവിടൂ.ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ഓരോ ഹൈഡ്രജൻ ട്രെയിനും ഏകദേശം 80 കോടി രൂപ ചെലവ് വരും

ഹൈഡ്രജന്‍ ഉദ്പാദിപ്പിക്കാനായി എന്‍ജിന്റെ മുകളില്‍ 40,000 ലിറ്റര്‍വരെ ശേഷിയുള്ള വെള്ളത്തിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിനോട് ചേര്‍ന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷ വായുവില്‍ നിന്ന് ശേഖരിക്കുന്ന ഓക്‌സിജനുമായി ഹൈഡ്രജന്‍ സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക .മണിക്കൂറിൽ 140 കിലോമീറ്റർ വേ​ഗതയിൽ വരെ സഞ്ചരിക്കാൻ ഇതിന് സാധിക്കും.

കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാന്‍ ലിഥിയം ബാറ്ററിയുമുണ്ടാവും. ജര്‍മനി, സ്വീഡന്‍, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by