കണ്ണൂര്‍: വളപട്ടണം പുഴയിലെ ചുങ്കം തുരുത്തില് പരിശോധനയ്ക്ക് പോയ റവന്യൂ ഉദ്യോഗസ്ഥര്‍ തുരുത്തില് കുടുങ്ങി. ചിറക്കല്‍ വില്ലേജിലെ ആറംഗ സംഘമാണ് തുരുത്തില് കുടുങ്ങിയത്. തുരുത്തിലേക്ക് ഇവരെത്തിയ ബോട്ട് വേലിയേറ്റത്തെ തുടര്‍ന്ന് മറുകരയിലെത്തുകയായിരുന്നു. ഇതോടെ തിരിച്ചു വരാന്‍ മാര്‍ഗ്ഗമില്ലാതെ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ചിറക്കല്‍ വില്ലേജിലെ ഉദ്യോഗസ്ഥരാണ് ഡിജിറ്റല്‍ സര്വേക്കായായി തുരുത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക