ന്യൂദല്‍ഹി: ഒരു കാലത്ത് മോദിയെ വെറുത്തിരുന്നവരെല്ലാം മോദീഭക്തരായി മാറുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ഇതില്‍ ഒരാള്‍ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന ജെഎന്‍യുവിലെ ഇടത് തീപ്പൊരി നേതാവായ ഷെഹ് ല റഷീദിന്റെ മാറ്റമാണ്. കശ്മീരിനെ മികച്ച രീതിയില്‍ മാറ്റിയ നേതാവാണ് മോദി എന്നുവരെ ഷെഹ്ല റഷീദ് തുറന്നടിക്കുന്നു.
അതുപോലെ മറ്റൊരാള്‍ എഴുത്തുകാരി ശോഭാ ദേ ആണ്. നേരത്തെ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന അവര്‍ ഇപ്പോള്‍ മോദിയെ പുകഴ്‌ത്തുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുന്നു. വിക്രാന്ത് മാസി. ഒരു കാലത്ത് കഠിനമായി മോദിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് വിക്രാന്ത് മാസി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് ഒരിയ്ക്കല്‍ വാദിച്ചിരുന്ന വിക്രാന്ത് മാസി നേരെ വിപരീതമായ അഭിപ്രായമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. “ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നല്ലതുപോലെ സുരക്ഷിതരാണ്.”- വിക്രാന്ത് മാസി പറയുന്നു.
2018ല്‍ വിക്രാന്ത് മാസി സൃഷ്ടിച്ച ഒരു കാര്‍ട്ടൂണില്‍ ശക്തമായ ഹിന്ദൂവിമര്‍ശനം നടത്തിയ വ്യക്തിയാണ്. സീത രാമനോട് പറയുന്ന ഡയലോഗ് ആയിരുന്നു ഈ കാര്‍ട്ടൂണില്‍. സീത ശ്രീരാമനോട് പറയുന്നു:”എന്നെ രാവണന്‍ തട്ടിക്കൊണ്ടുപോയുള്ളൂ. താങ്കളുടെ ഭക്തര്‍ തട്ടിക്കൊണ്ട് പോകാഞ്ഞത് നന്നായി. ” ഈ കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ വിക്രാന്ത് മാസി മോദി വിരുദ്ധനും ബിജെപി വിരുദ്ധനും ആയി മുദ്രകുത്തപ്പെട്ടു. പക്ഷെ ഇപ്പോള്‍ ഈ പ്രതിച്ഛായയാണ് വിക്രാന്ത് മാസി മാറ്റുന്നത്.
ഇപ്പോള്‍ വിക്രാന്ത് മാസി പറയുന്നത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നാണ്. 2002ല്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്തിലെ ഗോധ്രയില്‍ ഈയിടെ വിക്രാന്ത് മാസി സന്ദര്‍ശനം നടത്തിയിരുന്നു. ഗോധ്ര കൂട്ടക്കൊലയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. “ശരിയാണ്. ഒരിയ്‌ക്കല്‍ ഞാന്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യയില്‍ ആകെ യാത്ര ചെയ്തപ്പോള്‍ ഇന്ത്യ അത്ര മോശമല്ലെന്ന് മനസ്സിലായി.”-വിക്രാന്ത് മാസി പറയുന്നു. അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന്‍ സെപ്തംബര്‍ 11ന് നടത്തിയ ബോംബാക്രമണം പോലെയുള്ള ഒരു സംഭവമാണ് ഗോധ്ര കൂട്ടക്കൊലയെന്ന് വിക്രാന്ത് മാസി പറയുന്നു. ഗോധ്ര കൂട്ടക്കൊലയോടെ ഇന്ത്യയുടെ സാമൂഹ്യ-രാഷ്‌ട്രീയ സ്വഭാവം മാറിപ്പോയെുന്നും വിക്രാന്ത് മാസി പറയുന്നു. ഹിന്ദുക്കളെ അത്രയേറെ വേദനിപ്പിച്ച സംഭവമായിരുന്നു ഗോധ്രയിലെ കൂട്ടക്കൊലയെന്നാണ് ഇപ്പോള്‍ വിക്രാന്ത് മാസി അഭിപ്രായപ്പെടുന്നത്. “സ്വന്തം രാജ്യത്ത് തങ്ങളുടെ സ്വത്വത്തിന് വേണ്ടി ഹിന്ദുവിന് പൊരുതേണ്ടിവരുന്ന സാഹചര്യം വന്നിരിയ്‌ക്കുന്നു.”-ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് വിക്രാന്ത് മാസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക