ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പടെ 6 പേരെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി കർണാടക ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതികളായ 6 പേരെയും ഏഴ് വർഷത്തേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ ആകെ 14 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നത്. സതീഷ് സെയിലിന് ഉപാധികളോടെ കോടതി ജാമ്യവും അനുവദിച്ചു.
എന്നാൽ ഒമ്പത് കോടിയിലധികം പിഴ ചുമത്തിയ കേസുകളിൽ പിഴയുടെ 25 ശതമാനം അടുത്ത ആറാഴ്ചയ്‌ക്കകം കെട്ടിവയ്‌ക്കാനും ഹൈക്കോടതി നിർദേശിച്ചു. ആറ് കേസുകളിലായി പ്രതികൾ സമർപ്പിച്ച 12 അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്.
ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് നേരത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഏഴ് വർഷത്തേക്ക് ശിക്ഷ വിധിച്ചത്. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. തടവിനൊപ്പം 44 കോടി രൂപ പിഴയും ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: