തിരുവനന്തപുരം: പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്നലെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിച്ചു. ലോക്സഭാംഗം രാധാ മോഹന്‍സിങ് ചെയര്‍പേഴ്സനായ പതിനഞ്ച് അംഗ സമിതിയെ ദക്ഷിണ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ ബി. മണികണ്ഠന് സ്വീകരിച്ചു.
ദക്ഷിണ ഉപദ്വീപുകളിലെ സമുദ്ര ഭൂസ്വത്തുക്കളില്‍ ദക്ഷിണ വ്യോമസേനയ്ക്കുള്ള പങ്കിനെ കുറിച്ച് സമിതിയംഗങ്ങളെ ധരിപ്പിച്ചു. കമ്മിറ്റി അംഗങ്ങള്‍ ദക്ഷിണ വ്യോമസേനാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
ദക്ഷിണ ഉപദ്വീപിന്റെ വ്യോമമേഖല സംരക്ഷിക്കുന്നതില്‍ ദക്ഷിണ വ്യോമസേനാ ആസ്ഥാനം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെയും സമുദ്ര, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വഹിച്ച നിര്‍ണായക പങ്കിനെയും കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാ മോഹന്‍ സിങ് അഭിനന്ദിച്ചു.
ദക്ഷിണ വേ്യാമസേനയെ പ്രവര്‍ത്തനത്തിന്റെ ഉന്നതിയിലേക്ക് നയിക്കുന്നതില്‍ വ്യോമസേനാ യോദ്ധാക്കള്‍ പ്രകടിപ്പിച്ച ദൃഢനിശ്ചയത്തില്‍ ചെയര്‍പേഴ്സണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക