Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യദര്‍ശന പാതയില്‍ പമ്പ മുതല്‍ സന്നിധാനം വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 06:39 am IST
in Samskriti

മുദ്ര ധാരണം
ശബരിമല തീര്‍ത്ഥാടകര്‍ വ്രതം തുടങ്ങുന്നതിനു മുമ്പ് അയ്യപ്പന്റെ മുദ്രയായ മാല ധരിക്കണം. ഗുരുസ്വാമിയില്‍ നിന്നോ ക്ഷേത്രത്തില്‍ നിന്നോ മാല ധരിക്കാം. രുദ്രാക്ഷമാലയോ തുളസിമാലയോ ആണ് സാധാരണ അണിയുക. പവിഴം, സഫടികം തുടങ്ങിയ മുത്തുമാലയും ഇടാറുണ്ട.് മാല ധരിക്കുമ്പോള്‍ ഗുരു സ്വാമിമാര്‍ അയ്യപ്പ മന്ത്രം ചൊല്ലി കൊടുക്കും.

ഇരുമുടി
മറ്റ് ക്ഷേത്ര സന്നിധികളിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ നിന്നും ശബരിമല യാത്രയെ വേറിട്ടതാക്കുന്നത് ഭക്തര്‍ തലയിലേറ്റുന്ന ഇരുമുടികെട്ടാണ്. ചുവപ്പ്, വെള്ള, കറുപ്പ് , നീല, നിറങ്ങളിലാണ് സാധാരണ ഇരുമുടി തയ്യാറാക്കുന്നത്

കന്നി അയ്യപ്പന്മാര്‍ ചുവന്ന ഇരുമുടിയില്‍ കെട്ട് നിറയ്‌ക്കണമെന്നതാണ് ആചാരം. ഇരുമുടിക്ക് മുന്‍മുടിയും, പിന്‍മുടിയും ഉണ്ട്. മുന്‍മുടിയില്‍ പൂജാദ്രവ്യങ്ങളും പിന്‍ മുടിയില്‍ തീര്‍ത്ഥാടകന് വച്ചുണ്ണാനുള്ള അരിയും മറ്റുമാണ് മുന്‍കാലങ്ങളില്‍ നിറച്ചിരുന്നത്. മുന്‍ മുടിയില്‍ നെയ്‌ത്തേങ്ങ, വെറ്റില , പാക്ക്, വെള്ളിരൂപ, ശര്‍ക്കര, ,മഞ്ഞള്‍, കദളിപ്പഴം എന്നിവയും പിന്മുടിയില്‍ അരി, പമ്പയിലും സന്നിധാനത്തും അടിക്കാനുള്ള തേങ്ങ, വറപൊടി, നാരങ്ങ എന്നിവയും കരുതുന്നു.

പമ്പാ സരസ്തടം ലോകമനോഹരം എന്ന് എഴുത്തച്ഛന്‍ എഴുതിയ ആ പമ്പയുടെ തീരത്തു നിന്നാണ് പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നത്. പമ്പയില്‍ കുളിച്ചുതോര്‍ത്തി ശുദ്ധരായാണ് ഭക്തര്‍ മല കയറുന്നത്. പമ്പയിലെ കുളി കഴിഞ്ഞാല്‍ ഭക്തര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തും. മണ്‍മറഞ്ഞ പിതാമഹന്മാര്‍ക്ക് പമ്പയില്‍ ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷവും ശാന്തിയും ലഭിക്കുമെന്നും ബലിയിടുന്നവരില്‍ നിന്നു പിതൃശാപാദി ദോഷങ്ങള്‍ ഒഴിഞ്ഞുപോകുമെന്നും ഭക്തര്‍ കരുതുന്നു.

ഗണപതി കോവില്‍

മല കയറ്റത്തിന് മുമ്പ് വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗണപതിയോട് പ്രാര്‍ത്ഥിച്ച് നാളികേരം മുടച്ച് ഭഗവാനെ പ്രീതിപ്പെടുത്തുന്നു. പമ്പാ ഗണപതിക്ക് മോദകമാണ് ഇഷ്ടവഴിപാട്

പന്തള രാജമണ്ഡപം

ഗണപതി കോവിലിന് തൊട്ടടുത്താണ് പന്തളം രാജാവിന്റെ സാന്നിധ്യ സങ്കല്പമുള്ള രാജമണ്ഡപം. ഇവിടെ തൊഴുത് ഭസ്മവും വാങ്ങി കാണിയ്‌ക്ക അര്‍പ്പിച്ച് അനുഗ്രഹാശിസ്സോടെയാണ് നീലിമലയുടെ ചുവട്ടിലേക്കു നീങ്ങുന്നത്.

നീലിമല

തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും കഠിനമേറിയ മലകളില്‍ ഒന്നാണ് നീലിമല. അഴുത യും കരിമലയും കടന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇത്. പൂങ്കാവനത്തില്‍ ഏറ്റവും അധികം വന്യമൃഗങ്ങള്‍ വിഹരിക്കുന്നതും ഇവിടെയാണ്.

അപ്പാച്ചിമേട്

നീലിമല കയറ്റത്തിലെ കുത്തനെയുള്ള ഇടമാണ് അപ്പാച്ചിമേട്. ഇവിടെയാണ് ദേവപ്രീതിക്കായി അരി ഉണ്ട എറിയുന്നത.് ഭഗവാന്റെ ഭൂതഗണങ്ങള്‍ ദുര്‍ ദേവതകളെ അടക്കിവെച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് സങ്കല്‍പം.

ശബരി പീഠം

പേര് സൂചിപ്പിക്കുന്നത് പോലെ താപസിയായ ശബരിയുടെ മലയാണ് ശബരിമല എന്നൊരു സങ്കല്‍പ്പമുണ്ട്. ശബരിപീഠത്തില്‍ തപസ് ചെയ്തിരുന്ന ശബരിക്ക് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ ദര്‍ശനം നല്‍കി എന്നും പിന്നീട് അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഒക്കെ വിശ്വാസമുണ്ട്.

മരക്കൂട്ടം

ശബരി പീഠം കഴിഞ്ഞാലുള്ള നീലിമലയുടെ സമതലമാണ് മരക്കൂട്ടം. ഇവിടെ പേര് പോലെ തന്നെ നിരവധി മരങ്ങള്‍ ഭക്തര്‍ക്ക് തണലേകി നില്‍ക്കുന്നു. നീലിമല പാതയും സ്വാമി അയ്യപ്പന്‍ റോഡും സംഗമിക്കുന്നത് മരക്കൂട്ടത്താണ്.

ശരം കുത്തി

കന്നി അയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരം കുത്തുന്ന സ്ഥലമാണ് ഇത്. ഇവിടുത്തെ വലിയ ആല്‍മരത്തിലാണ് ശരം കുത്തുന്നത്. മറവപ്പടയെ തകര്‍ത്ത അയ്യപ്പനും പടയാളികളും തങ്ങളുടെ ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു എന്നാണ് ഐതിഹ്യം. ഇവിടെയാണ് ഭഗവാന്റെ ഉത്സവത്തിനു പള്ളിവേട്ട നടക്കുന്നത്.

വലിയ കടുത്ത, കൊച്ചു കടുത്ത, കറുപ്പ് സ്വാമി, കറുപ്പമ്മ

ഭഗവാന്റെ പരിവാര മൂര്‍ത്തികളാണ് വലിയ കടുത്തയും കൊച്ചു കടുത്തയും കറുപ്പ് സ്വാമിയും കറുപ്പമ്മയും. ഇതില്‍ വലിയ കടുത്തക്ക് പതിനെട്ടാം പടിയുടെ ഇടതു ഭാഗത്തും കറുപ്പ് സ്വാമിക്കും കറുപ്പമ്മയ്‌ക്കും വലതുവശത്തും നടകളുണ്ട്. കൊച്ചു കടുത്തക്ക് മാളികപ്പുറത്താണ് സ്ഥാനം. ഉദയനുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ അയ്യപ്പനെ സഹായിച്ചവരില്‍ പ്രധാനികളാണ് ഇവര്‍.

പതിനെട്ടാം പടി
പുണ്യ ദര്‍ശനത്തിന്റെ അവസാന ചടങ്ങാണ് പതിനെട്ടാംപടി കയറ്റം. പടി കയറിച്ചെല്ലുമ്പോള്‍ തത്ത്വമസി (അത് നീ തന്നെ എന്ന സങ്കല്‍പ്പത്തിലേക്ക്, ഭക്തനും ഭഗവാനും ഒന്നെന്ന അദൈ്വതസത്യത്തിലേക്ക്) നമ്മള്‍ എത്തിച്ചേരുന്നു. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ ആണ് 18 പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നാണ് സങ്കല്പം. പുണ്യപൂങ്കാവനത്തിലെ 18 മലകളുടെ പ്രതീകമെന്നും വ്യാഖ്യാനമുണ്ട്. ആറു ശാസ്ത്രം നാലു വേദം, ചതുര്‍ജാതി, ചതുരൂപായങ്ങള്‍ എന്നിവയുടെ പ്രതീകമാണ് 18 പടികള്‍ എന്നും 18 പുരാണങ്ങളുടെ പ്രതീകമാണെന്നും പതിനെട്ടാം പടിയെന്നുമൊക്കെ വ്യത്യസ്ത കാഴ്‌ച്ചപ്പാടുകള്‍ ഭക്തര്‍ക്കിടയില്‍ ഉണ്ട്. സ്വാമി ദര്‍ശനത്തോളം പ്രാധാന്യമാണ് ഭക്തര്‍ പതിനെട്ടാംപടിക്കും നല്‍കുന്നത്. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധീകരിച്ചാണ് പടിപൂജ. തന്ത്രിയും പന്തളം രാജപ്രധിനിധിയും ഒഴികെ ആരും ഇരുമുടി ഇല്ലാതെ പടി ചവിട്ടാന്‍ പാടില്ല.

Tags: Sabarimala PilgrimageSabarimala Ayyappa DarshanPampa to SannidhanamPunyadarshan Path
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

Kerala

ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.