ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുസമൂഹത്തിന്റെ പ്രതിഷേധത്തിന് പിന്നാലെ ഇസ്‌കോണിനെ ലക്ഷ്യമിട്ട് ഭരണകൂടം. ഇസ്‌കോണ്‍ ഒരു ഭീകരസംഘടനയാണെന്നാണ് ബംഗ്ലാദേശ് പോലീസ് അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്‌കോണ്‍ പ്രചാരകന്മാര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് ഇസ്‌കോണിനെ നിരോധിക്കാനാണ് യൂനിസ് സര്‍ക്കാരിന്റെ നീക്കം.
ബംഗ്ലാദേശിലെ ഹൈന്ദവസമൂഹത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ള പ്രസ്ഥാനമാണ് ഇസ്‌കോണ്‍. ഇതാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു.
ഇസ്ലാമിക ഭീകരസംഘടനകളെ തൃപ്തിപ്പെടുത്താനുള്ള മുഹമ്മദ് യൂനിസ് ഭരണകൂടത്തിന്റെ പുതിയ ശ്രമമാണ് ഇസ്‌കോണിനെതിരായ നീക്കമെന്നാണ് വിലയിരുത്തല്‍. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തില്‍ നിരവധി ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. ഇസ്‌കോണിനെതിരായ നീക്കത്തില്‍ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: