പ്രയാഗ് രാജ്/ കൊച്ചി: മണ്ഡലകാലവും മഹാകുംഭമേളയും മുന്‍നിര്‍ത്തി ഹരിത തീര്‍ത്ഥാടനം എന്ന ലക്ഷ്യത്തോടെ പര്യാവരണ്‍ ഗതിവിധി, പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിപുലമായ ഗൃഹസമ്പര്‍ക്കത്തിന് ഒരുങ്ങുന്നു.
നാല്പത്തഞ്ച് ദിവസത്തിനുള്ളില്‍ നാല്പത് കോടി ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയിലേക്ക് ആവശ്യമായ തുണിസഞ്ചിയും സ്റ്റീല്‍ പ്ലേറ്റുകളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ ജന്‍ മേം കുംഭ എന്ന മന്ത്രവാക്യവുമായി പ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്. വൃശ്ചികം ഒന്ന് മുതല്‍ 15 വരെയാണ് ഗൃഹസമ്പര്‍ക്കം. മകരസംക്രാന്തി മുതല്‍ മഹാശിവരാത്രി വരെ (2025 ജനുവരി 13 – ഫെബ്രുവരി 26 ) ആണ് പ്രയാഗ്രാജില് മഹാകുംഭമേള നടക്കുന്നത്. കുടുംബങ്ങള്‍, സാമൂഹിക സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ തുടങ്ങിയവയില്‍ നിന്ന് സഞ്ചികളും പാത്രങ്ങളും സമാഹരിക്കുകയാണ് ലക്ഷ്യം. ഇവ പ്രാദേശിക തലത്തില്‍ ശേഖരിച്ച് 30നുള്ളില്‍ പ്രയാഗ്രാജിലെത്തിക്കുകയാണ് ലക്ഷ്യം.
സമാനമായ രീതിയില്‍ മണ്ഡലകാല തീര്‍ത്ഥാടനം ഹരിതമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം കാമ്പയിനും പരിസ്ഥിതി സംരക്ഷണ സമിതി ആരംഭിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇടത്താവളങ്ങളിലും ക്ഷേത്രങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: