Kerala

ശബരിമല തീര്‍ത്ഥാടകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്വാമി എഐ ചാറ്റ് ബോട്ട് സജ്ജമായി

Published by

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്വാമി എഐ ചാറ്റ് ബോട്ട് സജ്ജമായി. ആറു ഭാഷകളില്‍ മറുപടി നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും. സന്നിധാനത്ത് തിരക്ക,് നെയ്യഭിഷേക സമയം, ഹോട്ടലില്‍ ഭക്ഷണങ്ങളുടെ നിരക്ക് എന്നിവ അടക്കം തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ അറിയാം. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഇതിന് ഉടന്‍ തന്നെ മറുപടി ലഭിക്കും.
ഒരോ ദിവസത്തെയും ബുക്കിംഗ് വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും മുന്‍കൂട്ടി ലഭ്യമാക്കി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇത്തവണ വഴിയില്‍ തടയില്ല. തീര്‍ത്ഥാടനം പരാതിരഹിതമാക്കാന്‍ നാല് അടിയന്തര നടത്തിപ്പു കേന്ദ്രങ്ങള്‍ തുറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ ഹെല്‍പ്പ് ലൈന്‍ 14432, കണ്‍ട്രോള്‍ റൂം അലര്‍ട്ട് നമ്പര്‍ :9497931290.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by