Kerala

ക്ഷേത്ര ഉപദേശക സമിതികളില്‍ ഭാരവാഹിത്വം രണ്ടുവര്‍ഷമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published by

തിരുവനന്തപുരം: ക്ഷേത്ര ഉപദേശക സമിതികളില്‍ ഭാരവാഹിത്വം രണ്ടുവര്‍ഷമായി നിജപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വികസന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട അടിയന്തര സാഹചര്യം ഉള്ളപ്പോള്‍ മാത്രമേ തുടര്‍ച്ചയായ രണ്ടു വര്‍ഷത്തിലേറെ തുടരാന്‍ അനുവദിക്കൂ എന്നാണ് നിബന്ധന. ഒരു വര്‍ഷം കൂടി മാത്രമേ ഇത്തരത്തില്‍ കാലാവധി നീട്ടി നല്‍കാനാവൂ. ഇതുള്‍പ്പെടെ ക്ഷേത്ര ഉപദേശക സമിതികളെ നിയന്ത്രിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഏപ്രില്‍ 30ന് മുന്‍പ് ബോര്‍ഡിന് കൈമാറണം. ഉപദേശക സമിതിയുടെ നേതൃത്വത്തിലുള്ള ചടങ്ങുകളില്‍ പ്രത്യേക കാണിക്കവഞ്ചി സ്ഥാപിക്കാന്‍ പാടില്ല. ദേവസ്വം ബോര്‍ഡിന്‌റെ അനുമതിയോടെ നടത്തുന്ന പണപ്പിരിവു കൂപ്പണുകളില്‍ ദേവസ്വം ബോര്‍ഡിന്റെയും ദിവസം അസിസ്റ്റന്റ് കമ്മീഷണറുടെയും മുദ്ര ഉണ്ടാകണം. ബോര്‍ഡിന്റെ ലെറ്റര്‍ പാഡുകള്‍ ഉപദേശകസമിതി ഉപയോഗിക്കാന്‍ പാടില്ലെന്നും സ്വന്തമായി അച്ചടിക്കുന്ന പാഡുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ക്ഷേത്രം എന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1250 ക്ഷേത്രങ്ങള്‍ ആണുള്ളത്. ചില ഉപദേശക സമിതികളില്‍ അനുമതിയില്ലാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്നു എന്ന് കണ്ടതോടെ ഹൈക്കോടതിയാണ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by