Kottayam

സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു കോട്ടയത്ത് തെളിവെടുപ്പ് നടത്തും

Published by

തിരുവനന്തപുരം: സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു നവംബര്‍ 15ന് കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ (വിപഞ്ചിക) തെളിവെടുപ്പ് നടത്തും. രാവിലെ 11 മുതലാണ് പരാതിയിന്മേല്‍ തെളിവെടുപ്പ്. രാവിലെ 10 മുതല്‍ 11 മണി വരെ പൊതുജനങ്ങള്‍ക്ക് പൊലീസ് സൂപ്രണ്ട്, അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികള്‍ നല്‍കാം. മറ്റു പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും (കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍, ഏതെങ്കിലും ആളെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍) അതോറിറ്റിക്ക് നല്‍കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by