ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്ക പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകി ആദരിക്കും .കോവിഡ്-19 സമയത്ത് ഡൊമിനിക്കയ്‌ക്ക് പ്രധാനമന്ത്രി മോദി നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ ആദരവ് .
“കോവിഡ്-19 മഹാമാരി സമയത്ത് ഡൊമിനിക്കയ്‌ക്ക് നൽകിയ സംഭാവനകളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണവും കണക്കിലെടുത്ത് കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക അതിന്റെ പരമോന്നത ദേശീയ അവാർഡായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകും. “ ഡൊമിനിക്ക ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ്ടൗണിൽ നടക്കാനിരിക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ അവാർഡ് നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടുനിന്ന 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ ഡൊമിനിക്കയ്‌ക്ക് 70,000 ഡോസ് ആസ്ട്രാസെനെക്ക കോവിഡ്-19 വാക്‌സിൻ നൽകിയിരുന്നു . ഇത് ആ രാജ്യത്തിനെ ഏറെ പ്രയോജകരമായെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: